Sorry, you need to enable JavaScript to visit this website.

മരം വീണ് തൊഴിലാളി മരിച്ചു 

ഇടുക്കി- തടിപ്പണിക്കിടെ മരം വീണ് കാന്തല്ലൂരില്‍  തൊഴിലാളി മരിച്ചു. തോപ്രാംകുടി കണ്ടത്തില്‍ സതീഷ് (കുഞ്ഞുമോന്‍- 48) ആണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചയോടെ മരം മുറിക്കുന്നതിനിടെ    മറിഞ്ഞുവീണ് കുഞ്ഞുമോന്റെ തലയില്‍  പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശൂപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

ഭാര്യ: ശോഭന. മക്കള്‍: ശ്യാമ, ശ്രുതി. മരുമക്കള്‍: ദിനേഷ്, ശ്യാം.

Latest News