ട്രെയിനില്‍ കയറുന്നതിനിടെ വീണ് റെയില്‍വേ ജീവനക്കാരന്റെ കൈ അറ്റു

പയ്യന്നൂര്‍- ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് റെയില്‍വെ ജീവനക്കാരന്റെ കൈ അറ്റു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലാര്‍ക്ക് ജാര്‍ഖണ്ഡ് സ്വദേശി കുര്യാക്കോസി (46)നാണ് ഗുരുതരമായി പരിക്കേറ്റത്.
         
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍ കയറുന്നതിനിടെ വീണ ഇയാളുടെ വലത് കൈ അറ്റുപോകുകയായിരുന്നു. കുര്യാക്കോസിനെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Latest News