ജിദ്ദ ഫൈസലിയയില്‍ തീപിടിത്തം ; ആളപായമില്ല

ജിദ്ദ- ഫൈസലിയയിൽ വൻ അഗ്നിബാധ. ഫൈസലിയയിൽ ഫാമിലി സ്റ്റോറിനു സമീപത്താണ് അർധരാത്രി തീപിടിത്തമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഒരു കാറും ടാൻസ്‌ഫോർമറും പൂർണമായി കത്തി.

സിവിൽ ഡിഫൻസിന്റ രണ്ട് യൂണിറ്റുകൾ ഒരു മണിക്കൂർ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ട്രീറ്റ് ലൈറ്റുകൾ ഒഴികെ പ്രദേശമൊന്നാകെ ഒരു മണിക്കൂറോളം വൈദ്യുതി നിലച്ചു. പിന്നീട് ഭാഗികമായി പുനസ്ഥാപിച്ചു.


 

 

Latest News