അപകടകാരിയായ കാന്‍ഡിഡ ഓറിസ് ഫംഗസ് ബാധ വാഷിംഗ്ടണില്‍ നാലുപേരില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍- അപൂര്‍വ്വവും അപകടകാരിയുമായ കാന്‍ഡിഡ ഓറിസ് ഫംഗസ് യു. എസില്‍ നാലുപേരില്‍ കണ്ടെത്തി. ഉയര്‍ന്ന മരണനിരക്കും മരുന്നിനെതിരെ ശക്തമായ പ്രതിരോധവും വേഗത്തില്‍ വ്യാപിക്കുന്ന രീതി തുടങ്ങിയവ കാന്‍ഡിഡ ഓറിസിന്റെ പ്രത്യേകതകളാണ്. 

ജനുവരി 10ന് വാഷിംഗ്ടണില്‍ ആദ്യ കേസ്  സ്ഥിരീകരിച്ചത് പിന്നീട് കഴിഞ്ഞ ആഴ്ചയാണ്  സിയാറ്റിലിനിലും കിംഗ് കൗണ്ടിയിലും മൂന്ന് കേസുകള്‍ കണ്ടെത്തിയത്. 

സാധാരണ ആന്റിഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കുന്ന കാന്‍ഡിഡ ഓറിസ് ഫീഡിംഗ് ട്യൂബുകള്‍, ശ്വസന ട്യൂബുകള്‍, കത്തീറ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ ആശുപത്രികളിലാണ് വേഗത്തില്‍ ബാധിക്കുന്നത്.  

കാന്‍ഡിഡ ഓറിസ് ബാധയുള്ള ഒരാള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളിലോ വസ്തുക്കളിലോ രോഗബാധയുണ്ടാക്കും. അതുവഴിയാണ് പലപ്പോഴും മറ്റ് രോഗികളിലേക്ക് അസുഖമെത്തുന്നത്. 

പതിനഞ്ചു വര്‍ഷം മുമ്പ് ജപ്പാനിലാണ് കാന്‍ഡിഡ ഓറിസ് ആ്ദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Latest News