വിമാനം ഇടിച്ച് വിമാനത്താവള ജീവനക്കാരന്‍ മരിച്ചു, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി

ഹോങ്കോങ് - കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന വിമാനത്തിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി വിമാനത്താവള ജീവനക്കാരന്‍ മരണമടഞ്ഞു. ഹോങ്കോങ് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. വിമാനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച ട്രക്കിന്റെ പാസഞ്ചര്‍ സീറ്റിലിരിക്കുകയായിരുന്ന യുവാവ് അതില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നിലൂടെ കെട്ടിവലിച്ച് കൊണ്ടുവരികയായിരുന്ന വിമാനത്തിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 34 വയസുള്ള യുവാവാണ് മരിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ജോര്‍ദാന്‍ പൗരനാണ് ഇയാളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.  ഗ്രൗണ്ട് സപ്പോര്‍ട്ട് മെയിന്റനന്‍സ് കമ്പനിയായ ചൈന എയര്‍ക്രാഫ്റ്റ് സര്‍വീസസിന്റെ ജീവനക്കാരനാണ് മരിച്ചതെന്ന് ഹോങ്കോങ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 

 

 

Latest News