മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍

കൊച്ചി - എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി ഇജാവുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു, പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

 

Latest News