VIDEOനിങ്ങളും രാജവെമ്പാലയുടെ ഭാഗത്താണോ; വൈറലായി ഒരു വീഡിയോ

ന്യൂദല്‍ഹി- ഭീമന്‍ രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജവെമ്പാലയുടെ പ്രതിരോധമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. പൊരുതിനില്‍ക്കുന്ന പാമ്പിനെ പുകഴ്ത്തിയാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
അഞ്ച് നായ്ക്കള്‍ എല്ലാ ഭാഗത്തുനിന്നും പാമ്പിനെ കടിച്ചു പറിക്കുന്നതാണ് വീഡിയോ. പലതവണ കടിക്കാനായി ആഞെങ്കിലും പാമ്പ് പരാജയപ്പെടുന്നു.
രാജവെമ്പാലയെ കൊല്ലാന്‍ നായ്ക്കള്‍ നടത്തുന്ന ശ്രമത്തെ അഭിനന്ദിക്കുന്നവരും നെറ്റിസണ്‍സിലുണ്ട്. സോഷ്യല്‍ മീഡിയ ആണല്ലോ. രണ്ടഭിപ്രായം സ്വാഭാവികം. ഏതായാലും പോരാട്ടത്തിലെ ഉശിരും വീറുമാണ് ആളുകളില്‍ കൗതുകം ജനിപ്പിക്കുന്നതും അവര്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും.

 

Latest News