Sorry, you need to enable JavaScript to visit this website.

റിയാദ് പ്രവാസി ഫൈസൽ നാട്ടിൽ നിര്യാതനായി

റിയാദ്- റിയാദിൽ മുപ്പതു വർഷത്തോളം പ്രവാസിയായിരുന്ന കോഴിക്കോട് ബേപ്പൂർ നടുവട്ടം പരച്ചനങ്ങാടി സ്വദേശി മന്തലപാലം ഫൈസൽ (49) നിര്യാതനായി. ബൈത്തുൽ തായിഫിലെ ഹസൻ കോയയുടെ മകനാണ്. മെഡിക്കൽ ചെക്കപ്പിന് വേണ്ടി നാട്ടിൽ പോയതായിരുന്നു. കഴിഞ്ഞ 31-നാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്. ഇന്ന് മെഡിക്കൽ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ഭാര്യ: കെ.ടി മെസിന. മക്കൾ: ലമ്യ , ലൈക, ലൗസ. സഹോദരങ്ങൾ: ഫിറോസ് എം പി, ഫൗസിയ, സർജില, ഫാസില. മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ എട്ടരക്ക് കണ്ണംപറമ്പ് പള്ളിയിൽ.
 

Latest News