ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിൽ മലയാളി തീർത്ഥാടക മരിച്ചു

മദീന- ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കാൻ  ബസ്സിലിരിക്കെ വയനാട് പള്ളിക്കണ്ടി സ്വദേശിനി കദീജ (76) മദീനയിൽ നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ ഉംറ ചെയ്യാനെത്തിയതായിരുന്നു. ഇന്ന്(തിങ്കൾ) രാത്രി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മദീനയിലെ ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും. ഭർത്താവ് പരേതനായ മൂസ. മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൽ ഗഫൂർ മൈമൂന, സാജിത് ഫൈസി, നവാസ്. നടപടിക്രമങ്ങളുടെ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിഭാഗം രംഗത്തുണ്ട്.

Latest News