പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിക്ക് പീഡനം; മൂന്നു പേര്‍ അറസ്റ്റില്‍ പ്രതികള്‍ കോട്ടയം കണ്ണൂര്‍, പത്തനംതിട്ട ജില്ലക്കാര്‍

പത്തനംതിട്ട- പള്‌സ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച 18 പ്രതികളില്‍ മൂന്നു പേര്‍ അറസ്റ്റില്‍.കെ.എസ്.ഇ.ബി ജീവനക്കാരന്‍ കോട്ടമണ്‍ പാറ സ്വദേശി മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ മൂന്നു പേരാണ് അറസ്റ്റിലായത്. 2021ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയുളള കാലയളവിലാണ് പീഡനം നടന്നിട്ടുള്ളതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയമൊഴി. പ്രതികള്‍ പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ്. 18പേര്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.  ശേഷിച്ചവര്‍ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരാണ് പോക്സോയ്ക്ക് പുറമേ തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം തുടങ്ങിയ വകുപ്പകളും ചേര്‍ത്താണ് പെരുനാട് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചെറുപ്രായത്തില്‍ തന്നെ  പിതാവ് ഉപേക്ഷിച്ചു പോയ കുട്ടിയാണ്. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്.  തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗണ്‍സിലിങ്ങില്‍ തന്നെ പീഡിപ്പിച്ചവരുടെയും നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെയും പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ എന്നിവ കൈമാറി. ഈ വിവരങ്ങള്‍ ശനിയാഴ്ച സി.ഡബ്ല്യു.സി റാന്നി പെരുനാട് പോലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്നാണ് ഇന്ന് അറസ്റ്റുണ്ടായത്.തുടര്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന

Latest News