കൊച്ചിയില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണമിശ്രിതം പിടികൂടി

നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമിശ്രിതം കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍നിന്നു എത്തിയ ആലുവ സ്വദേശി മുഹമ്മദ് എന്ന യാത്രക്കാരനാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതം പിടിയിലായത്. 1156.89 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. സ്വര്‍ണമിശ്രിതം നാല് സിലിണ്ടര്‍ ആകൃതിയിലുള്ള ക്യാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ യത്ഥാര്‍ഥ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.

 

Latest News