പതിനൊന്നുകാരിയെ നിരന്തരം പീഡിപ്പിച്ചു, 68 കാരന് 106 വര്‍ഷം തടവ്

തളിപ്പറമ്പ-  പതിനൊന്നുകാരിയെ നിരന്തര പീഡനത്തിനിരയാക്കിയ വൃദ്ധന് 106 വര്‍ഷം തടവും മൂന്നര ലക്ഷം രൂപ പിഴയും. കുടിയാന്‍മല എരുവേശ്ശി പൊട്ടന്‍പ്ലാവിലെ  കുഴിപ്പലത്തില്‍ ബാബുവിനെയാണ് തളിപ്പറമ്പ അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.
2019 മുതല്‍ 2021 മെയ് ഒന്നാം തിയതി  വരെയുള്ള കാലത്താണ് കേസിനാസ്പദമായ സംഭവം. പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി നിരന്തരം പീഡിപ്പിച്ച 68 കാരന് ഒമ്പതു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
കുടിയാന്‍മല സി.ഐ അരുണ്‍ പ്രസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി.

 

Latest News