എസ്.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച് പണം തട്ടി: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

കൊല്ലം- എസ്.എഫ്.ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍
തട്ടിയ കേസില്‍ ഡി.വൈ.എഫ്.ഐ  നേതാവ് അറസ്റ്റില്‍. ശാസ്താംകോട്ട പടിഞ്ഞാറേകല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖ് കല്ലടയാണ് അറസ്റ്റിലായത്. വഞ്ചന, ബലാത്സംഗം, പട്ടികജാതി പീഡനം വകുപ്പുകളാണ് ചുമത്തിയത്.
മാതൃകം പരിപാടിയുടെ ഭാഗമായി പരിചയത്തിലായ ശൂരനാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഒന്‍പത് ലക്ഷം രൂപയാണ് വാങ്ങിയെടുത്തത്. ഒടുവില്‍ ചതിച്ചതായാണ് പരാതി. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് പെണ്‍കുട്ടി വഴങ്ങിയില്ലന്നാണ് സൂചന.

 

Latest News