ലോസ് ഏഞ്ചല്‍സ്- അറുപത്തിയാറാാമത് ഗ്രാമി പുരസ്‌കാര വിതരണ ചടങ്ങ് നടക്കവേ, പുറത്ത് നൂറുകണക്കിന് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ റാലി നടത്തി.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫലസ്തീന്‍ പതാകകളും ബാനറുകളും ഉയര്‍ത്തിയ പ്രകടനക്കാര്‍ ചടങ്ങിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ആളുകളെ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
സ്‌കോട്ടിഷ് ഗായിക ആനി ലെനോക്‌സും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ചടങ്ങില്‍ തന്റെ പ്രകടനം കാഴ്ചവെച്ചു. 'വെടിനിര്‍ത്തലിന് കലാകാരന്മാര്‍, ലോകത്തിന് സമാധാനം-അവര്‍ ഇടതു കൈ ഉയര്‍ത്തി പറഞ്ഞു.