മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി കേസില്‍ അന്വേഷണം തുടങ്ങി, പരിശോധന നടത്തുന്നു

കൊച്ചി - മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍  കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം അന്വേഷണം തുടങ്ങി. വീണാവിജയന് മാസപ്പടി നല്‍കിയെന്ന് ആരോപണമുള്ള കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനിയില്‍ ഇപ്പോള്‍ പരിശോധന നടക്കുകയാണ്. സി എം ആര്‍ എല്‍ കമ്പനിയുടെ ആലുവ കോര്‍പ്പറേറ്റ് ഓഫീസിലാണ് പരിശോധന.,ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്‍രെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്. വീണാ വിജയനെതിരെ എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നതിനെതിരെ മുഖ്യമന്ത്രിയെയും മകളെയും പ്രതിരോധിച്ച് സി പി എം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

 

Latest News