ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല, കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിന് നടപടിയെടുക്കുമെന്ന് മാത്രം വാഗ്ദാനം

തിരുവനന്തപുരം - ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുമെന്നും ഇപ്പോഴുള്ള കുശ്ശിക കൊടുത്തു തീര്‍ക്കാന്‍ നടപടിയെടുക്കുമെന്നും മാത്രമാണ് മന്ത്രി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം 9000 കോടി രൂപ വേണ്ടി വരുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നല്‍കുന്നതെന്നും അത് തന്നെ യാഥാസമയം കിട്ടാറില്ലെന്നും മന്ത്രി പറഞ്ഞു.

 

Latest News