ലൈഫ് മിഷന്‍ പദ്ധതിക്ക് 1132 കോടി, 2025 മാര്‍ച്ചില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം - ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു.ലൈഫ് ഭവന പദ്ധതിയില്‍ കേന്ദ്ര ബ്രാന്‍ഡിങ് അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകര്‍ക്കുന്ന രീതിയില്‍ ബ്രാന്‍ഡിങ്ങിലേക്കു പോകാന്‍ സര്‍ക്കാര്‍ തയാറാകില്ല. കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കില്‍ ധനസഹായം ഇല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.

Latest News