Sorry, you need to enable JavaScript to visit this website.

സംസ്ഥാന ബജറ്റ് അവതരണം തുടരുന്നു, ഇതുവരെയുള്ള വിശദാംശങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഇങ്ങനെ

തിരുവനന്തപുരം - ഇടതു മുന്നണി സര്‍ക്കാറിന്റെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഇത് വരെ വ്യക്തമാക്കിയ കാര്യങ്ങളും പുതിയ പ്രഖ്യാപനങ്ങളും ചുവടെ:

 

2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചു

മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകള്‍ 5 വര്‍ഷത്തില്‍ പരിഹരിക്കും

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാല്‍ ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാം

 

വയോധികര്‍ക്കായി കെയര്‍ സെന്റര്‍

സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍

സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കാന്‍ 10 കോടി

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും

സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളത്തിന് ടോപ്പ് പെര്‍ഫോമന്‍സ് പുരസ്‌കാരം ലഭിച്ചു

25 സ്വകാര്യ വ്യവസായ പാര്‍ക്ക്

എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം

എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍

ക്യാമ്പസുകള്‍ സംരംഭകരെ ഉത്പാദിപ്പിക്കുന്നു

വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി

ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍

ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ

ക്ഷേമരാഷ്ട്ര സങ്കല്‍പത്തിലുള്ള കേരള മാതൃക തകര്‍ക്കാന്‍ ശ്രമം

കേരളീയത്തിന് പത്തുകോടി രൂപ

വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി

തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

മന്ത്രിമാരുടെ എണ്ണം ചെലവ് യാത്ര ആരോപണങ്ങളില്‍ കഴമ്പില്ല

നികുതിപിരിവില്‍ നികുതി വകുപ്പിന് അഭിനന്ദനം

നാലുവര്‍ഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി

തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ധൂര്‍ത്ത് വെറും ആരോപണം

ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടില്ല

30000 കോടിയുടെ വര്‍ധനയാണ് ചെലവില്‍

ട്രഷറി മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജം

ആഗോള നിക്ഷേപ സംഗമം ഉടന്‍

വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തുടരും

കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബി

യുക്രൈന്‍ പലസ്തീന്‍ യുദ്ധം കേരളത്തെ ബാധിച്ചു

ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍

ടൂറിസം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും

കെ റെയിലുമായി മുന്നോട്ട്

കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കും

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികള്‍

തീരദേശ പാതകള്‍ അതിവേഗം പൂര്‍ത്തിയാക്കും

പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകര്‍ഷിക്കും

വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം

വിഴിഞ്ഞത്തെ ഫോക്കസ് ചെയ്ത് ബജറ്റ്

വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം

വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും

കേന്ദ്രത്തിനെതിരേ ബജറ്റില്‍ രൂക്ഷ വിമര്‍ശനം

പുതുതലമുറ നിക്ഷേപ പദ്ധതികള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായം

അടുത്ത മൂന്നുവര്‍ഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും

ദാരിദ്ര്യ നിര്‍മാജനത്തില്‍ കേരളം മുന്നില്‍

ബജറ്റ് അവതരണം തുടങ്ങി

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റെന്ന് ധനമന്ത്രി

കേരളത്തിന്റെ വളര്‍ച്ച 6.6%

ദേശീയ വളര്‍ച്ചയേക്കാള്‍ കുറവ്

പ്രതിശീര്‍ഷ വരുമാനം 1.74 ലക്ഷം രൂപ

നികുതി വരുമാനം കൂടി

റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞു

നികുതി വിഹിതം സഹായ ധനം എന്നിവയായി കേന്ദ്രത്തില്‍നിന്ന് ലഭിച്ച വിഹിതം കുറഞ്ഞു

2022-23ല്‍ ലഭിച്ചത് 45,638.54 കോടി. 4.6 ശതമാനം കുറവ്

മൊത്തവരുമാനം 1.35 ലക്ഷം കോടി

നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞു

Latest News