Sorry, you need to enable JavaScript to visit this website.

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി, പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകര്‍ഷിക്കും

തിരുവനന്തപുരം - ഇടതു മുന്നണി സര്‍ക്കാറിന്റെ ബജറ്റ് അവതണം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് തരാനുള്ള സാമ്പത്തിക വിഹിതം ലഭിച്ചേ തീരുവെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം ഈ നയം തുടരാനാണ് തീരുമാനമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ബി അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകര്‍ഷിക്കുമെന്ന് മന്ത്രി ആമുഖമായി പറഞ്ഞു.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ കേവലം നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നികുതി വരുമാനം ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട് തെളിവാണ്.

 

Latest News