ആശങ്ക പരത്തി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്  അതിവേഗം പുതിയ രോഗം പടര്‍ന്നു പിടിക്കുന്നു 

ന്യൂയോര്‍ക്ക്- ലോകത്തെ തന്നെ മുള്‍മുനയില്‍ നിറുത്തി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത മഹാമാരിയായിരുന്നു കോവിഡ്. വാക്‌സിനുകള്‍ കണ്ടുപിടിച്ച ശേഷമാണ് കോവിഡ് രോഗത്തിന് ശമനമുണ്ടായത്. എന്നിട്ടും കോവിഡ് ലക്,ണങ്ങളോടെയുള്ള രോഗങ്ങള്‍ ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ കോവിഡ് മഹാമാരിക്ക് ശേഷം ആശങ്ക പടര്‍ത്തി ഫംഗല്‍ രോഗം പടരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലാണ് കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഈ ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍ പലതരത്തിലാണ്. ജനുവരി പത്തിനാണ് ആദ്യ കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് . പിന്നാലെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫംഗസ് ബാധയുണ്ടാകാം. ചെവിയിലോ, തുറന്ന മുറിവുകളിലോ രക്തത്തിലാകെയോ അണുബാധ പിടിപെടാം. പലരിലും പലരീതിയിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ചിലരില്‍ രോഗമൊന്നുമില്ലാതെ തന്നെ ത്വക്കിന് പുറത്തും ശരീരഭാഗങ്ങളിലും ഫംഗസ് കാണപ്പെടാം.. ഈ ഫംഗസ് മറ്റുള്ളവരിലേക്കും പടരാം. രോഗികള്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ ഇവ വഴി അണുബാധ പടരാം. രോഗബാധിതര്‍ക്ക് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. അണുവിമുക്തമായ ഇടത്തേക്കായിരിക്കണം രോഗിയെ മാറ്റേണ്ടേത്. 2009ല്‍ ജപ്പാനിലാണ് ആദ്യമായി കാന്‍ഡിഡ ഓറിസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫംഗസിന് ആന്റി ഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കാനാവും, ഇംഗ്ലണ്ടില്‍ 2016ല്‍ ഇതേ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഊ ഫംഗസ് മരുന്നു മൂലം പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു.


 

Latest News