കോടതിയില്‍ കൊണ്ടു പോകുമ്പോള്‍ എണ്ണ തീര്‍ന്നു; പോലീസ് വാഹനം തള്ളിയത് കസ്റ്റഡിയിലെടുത്ത പ്രതികള്‍

ഭഗല്‍പൂര്‍- കോടതിയിലേക്ക് കൊണ്ടുപോകുന്ന പോലീസ് വാഹനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തള്ളിയത് പ്രതികള്‍. ഭഗല്‍പൂരിലെ കചഹാരി ചൗക്കിന് സമീപം നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  തടവുകാര്‍ 500 മീറ്ററോളം വാഹനം തള്ളുന്നതാണ് വീഡിയോ.  
മദ്യനിരോധം നിലവിലുള്ള ബീഹാറില്‍ മദ്യപിച്ചതിനാണ് നാലുപേര്‍ പിടിയിലായിരുന്നത്. ഇവരെ കോടതിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. പ്രതികള്‍ മദ്യ വില്‍പനക്കാരാണെന്നും പറയുന്നു.
പോലീസ് വാഹനമായ മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എണ്ണ തീര്‍ന്നതിനെ തുടര്‍ന്ന്  നിശ്ചലമാകുകയും വാഹനം റോഡരികിലേക്ക് തള്ളാന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തവരോട് ആവശ്യപ്പെടുകയുമായിരുന്നു.

അരയില്‍ കയര്‍ കെട്ടിയ തടവുകാര്‍ പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ എസ്‌യുവി തള്ളുന്നതാണ് വീഡിയോ. തിരക്കേറിയ റോഡായിട്ടും കോടതി ഗേറ്റിലെത്തുന്നതിന് മുമ്പ് ഏകദേശം 500 മീറ്ററോളം വാഹനം തള്ളി.
ഇന്ധനം തീര്‍ന്നതിനാല്‍ വാഹനം തള്ളേണ്ടിവരുമെന്ന് െ്രെഡവര്‍ സാവന്‍ കുമാര്‍ കസ്റ്റഡിയിലുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, വീഡിയോയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രൊഹിബിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിത് നാരായണ്‍ സിംഗ് പറഞ്ഞു.

അമ്മക്കിഷ്ടം ഇളയ മകളോട്; മൂത്ത മകള്‍ പര്‍ദ ധരിച്ച് പകരം വീട്ടിയത് ഇങ്ങനെ

സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും സാനിയ മിര്‍സ

ഖത്തറിൽ ഇന്ത്യൻ അധ്യാപിക വാഹനമിടിച്ച് മരിച്ചു

Latest News