Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകൻ സീതി കെ വയലാർ അന്തരിച്ചു

കൊണ്ടോട്ടി- മുതിർന്ന മാധ്യമപ്രവർത്തകനും കലാ സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന സീതി കെ വയലാർ (72) നിര്യാതനായി. കുറച്ച് കാലമായി അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു. കെ.എസ്.യുവിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. മലയാള മനോരമയുടെ കൊണ്ടോട്ടി, കരിപ്പൂർ ലേഖകനായിരുന്നു. നേരത്തെ മനോരമയുടെ മറ്റു ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന സീതി കെ വയലാർ എം.ഇ.എസ് ജേണലിന്റെ എഡിറ്ററായിട്ടുണ്ട്. ആലപ്പുഴ വയലാർ സ്വദേശിയാണ്. പുളിക്കൽ ആന്തിയൂർ കുന്നിൽ  നിന്ന് വിവാഹ ശേഷം ഇവിടെ സ്ഥിരതാമസമാക്കി. മുജാഹിദ് പ്രസ്ഥാനവുമായും സീതി കെ വയലാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു അദ്ദേഹം
വയലാർ രവി,എ.കെ.ആന്റണി,മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്ക ളുമായി അടുത്ത ബന്ധം പുലർത്തി.  കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അംഗം, പുളിക്കൽ സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ്, കൊണ്ടോട്ടി പ്രസ് ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

കൊണ്ടോട്ടിയിൽ ഈയിടെ അന്തരിച്ച റസാഖ് പയമ്പ്രോട്ട് എഡിറ്ററായി അദ്ദേഹത്തെ പറ്റി മലബാറിന്റെ ബൈലൈൻ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കൊണ്ടോട്ടി പ്രസ് ഫോറം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ:ഫാത്തിമക്കുട്ടി മദനിയ്യ നരിക്കുത്ത് (റിട്ട:
ടീച്ചർ, ഫറോക്ക് ജി.എച്ച് എസ്.എസ്) മക്കൾ: പരേതനായ അൻവർ സാദത്ത്, അർഷദ് അൻവർ ( ഫാർമസിസ്റ്റ് ദുബായ്) അനീസ് അൻവർ. മരുമകൾ: ഡോ. ശരീഫ (ദുബായ്)

Latest News