VIDEO: ദോഹ യാത്രക്കാരന്‍ കസ്റ്റഡിയില്‍, ബാഗിന്റെ പൈപ്പിനുള്ളില്‍ മെര്‍ക്കുറി പൂശിയ സ്വര്‍ണചെയിന്‍

മുംബൈ- ദോഹയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍നിന്ന് മുംബൈ കസ്റ്റംസ് 313 ഗ്രാം ഭാരമുള്ള സ്വര്‍ണ ചെയിന്‍ കണ്ടെടുത്തു. 24 കെടി മെര്‍ക്കുറി പൂശിയ ക്രൂഡ് ഗോള്‍ഡ് വയര്‍ (08), 313 ഗ്രാം ഭാരമുള്ള ഒരു സ്വര്‍ണ്ണ ചെയിന്‍ എന്നിവയാണ് കണ്ടെടുത്തത്.  ബാഗിന്റെ വശത്തുള്ള പൈപ്പിനുള്ളിലാണ് മെര്‍ക്കുറി പൂശിയ സ്വര്‍ണ വയറുകള്‍ ഒളിപ്പിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ചെയിന്‍. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

വീഡിയോ കാണാം..

Latest News