ഗാസ- ഗാസ നഗരത്തില്‍ എന്ത് അനങ്ങിയാലും അപ്പോള്‍ തന്നെ ഇസ്രായില്‍ വെടിയുണ്ട പാഞ്ഞുവരും. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇസ്രായിലിന്റെ വിവേചനരഹിതമായ ആക്രമണം. ഗാസ സിറ്റിയില്‍ നിന്നും വടക്കന്‍ ഗാസ മുനമ്പില്‍ നിന്നും കൂടുതല്‍ ആക്രമണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഷാജയ പ്രദേശത്ത് വീണ്ടും വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളുമുണ്ടായി.
ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, ആളുകള്‍ക്കും ചലിക്കുന്ന വസ്തുക്കള്‍ക്കും നേരെ ഒന്നിലധികം ആക്രമണ ഡ്രോണുകള്‍ ഷൂട്ട് ചെയ്യുന്നതായി ആരോപണമുണ്ട്.
വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. ചര്‍ച്ചയാകട്ടെ അനന്തമായി നീളുകയും. കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് ഇവിടെനിന്ന് പോകാന്‍ മറ്റൊരിടമില്ല. പുറത്തോട്ടിറങ്ങിയാല്‍പോലും ആക്രമിക്കപ്പെടുമെന്ന സ്ഥിതിയാണ്.