ദേശീയ പാത വീതികൂട്ടല്‍ വടക്കന്‍ ജില്ലകളില്‍ അതിവേഗം, 2025 ല്‍ പൂര്‍ത്തിയാകും

കോഴിക്കോട് - ദേശീയപാത 66 ന്റെ വീതികൂട്ടല്‍ പ്രവൃത്തി കൂടുതല്‍ മുന്നോട്ട് പോയത് വടക്കന്‍ ജില്ലകളില്‍. 2024ല്‍ പൂര്‍ത്തിയാക്കാനിരുന്ന പദ്ധതി 2025 ഡിസംബറിനകം യാഥാര്‍ഥ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പാറ, മണ്ണ് തുടങ്ങിയവയുടെ ലഭ്യതക്കുറവും ഇലക്ട്രിസിറ്റി, വെള്ളം സംവിധാനങ്ങള്‍ മാറ്റുന്നതിലെ പ്രശ്‌നങ്ങളും കാലതാമസം സൃഷ്ടിക്കുന്നതായി വിലയിരുത്തുന്നു. 18 ഭാഗങ്ങളായാണ് 584 കിലോമീറ്റര്‍ നീളമുള്ള പാത വികസനം നടക്കുന്നത്. ശരാശരി പൂര്‍ത്തിയായത് 41 ശതമാനമാണ്.
ഇതില്‍ വരുന്ന മാഹി-തലശ്ശേരി ബൈപാസ് പൂര്‍ത്തിയായപ്പോള്‍ പാലോളി, മൂരാട് പാലങ്ങള്‍ 87 ശതമാനം ജോലി പൂര്‍ത്തിയായി. അരൂര്‍-തുറവൂര്‍ എലിവേറ്റര്‍ കോറിഡോര്‍ 13.33 ശതമാനമാണ് പണിയെത്തിയത്. തുറവൂര്‍-പറവൂര്‍ ഭാഗം 19.4ശതമാനം ആയി. കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെങ്ങള ഭാഗം 58.1 ശതമാനം പണി തീര്‍ത്തു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കല്ലും മണ്ണും കിട്ടാത്തതിനാല്‍ പണി മെല്ലെ പോകുന്നത്. ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പും അധികൃതരില്‍നിന്നുള്ള തടസ്സവും കാരണമാകുന്നു.
തലപ്പാടി ചെങ്ങള 58.10 %, ചെങ്ങള നീലേശ്വരം 46, നീലേശ്വരം  തളിപ്പറമ്പ് 33.40, തളിപ്പറമ്പ് മുഴപ്പിലങ്ങാടി 41.31, തലശ്ശേരി മാഹി ബൈപാസ് 98.30, അഴിയൂര്‍ വെങ്ങളം 34.90, കോഴിക്കോട് ബൈപാസ് വെങ്ങളം രാമനാട്ടുകര 57.50, പാലോളി, മൂരാട് പാലങ്ങള്‍ 86.89, രാമനാട്ടുകര വളാഞ്ചേരി 48.12, വളാഞ്ചേരി ബൈപാസ് കാപ്പിരിക്കാട് 55.30, തളിക്കുളം  കൊടുങ്ങല്ലൂര്‍ 26.94,കൊടുങ്ങല്ലൂര്‍  എടപ്പള്ളി 26.27, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് കോറിഡോര്‍ 13.33, തുറവൂര്‍ പറവൂര്‍ 19.40, പറവൂര്‍ കോട്ടുകുളങ്ങര 20.40,കോട്ടുകുളങ്ങര കൊല്ലം ബൈപാസ് 38.03, കൊല്ലം ബൈപാസ് കടമ്പാട്ടുകോണം 31, കടമ്പാട്ടുകോണം കഴക്കൂട്ടം 21.05% എന്നിങ്ങനെയാണ് പണി പൂര്‍ത്തിയായത്.

 

Latest News