വിന്‍ഹോക്ക്- നമീബിയന്‍ പ്രസിഡന്റ് ഹാഗെ ജിംഗോബ് (82) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. തലസ്ഥാനമായ വിന്‍ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിലാണ് അന്ത്യമെന്ന് ആക്ടിംഗ് പ്രസിഡന്റ് നംഗലോ എംബുംബ ഗീങ്കോബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
'നമീബിയന്‍ ജനതക്ക് വിശിഷ്ട സേവകനെയും വിമോചന സമരത്തിന്റെ പ്രതിരൂപത്തെയും നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പിയെയും നമീബിയന്‍ ഭവനത്തിന്റെ സ്തംഭത്തെയും നഷ്ടപ്പെട്ടിരിക്കുന്നു-എംബുംബ പറഞ്ഞു.
'അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തില്‍, ശാന്തമായിരിക്കാന്‍ ഞാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും. '
കൊളോനോസ്‌കോപ്പിയിലും ഗ്യാസ്‌ട്രോസ്‌കോപ്പിയിലും 'കാന്‍സര്‍ കോശങ്ങള്‍' കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രസിഡന്റിന് ചികിത്സ ആരംഭിച്ചതായി ജിന്‍ഗോബിന്റെ ഓഫീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.