സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാവിനെതിരെ കേസ്

തലശ്ശേരി- പോലീസിനെ അക്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. കൂത്തുപറമ്പ് എം.ഇ.എസ് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനെ ആക്രമിച്ചതിന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത.് എസ്.എഫ്.ഐ കൂത്തുപറമ്പ്  ഏരിയാ സെക്രട്ടറി ആദര്‍ശ് പാട്യം ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ്  കേസെടുത്തത്.
ശനിയാഴ്ച  വൈകിട്ട് മൂന്നര മണിയോടെ കോളേജില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ കൂത്തുപറമ്പ്  എസ്.ഐ ടി. അഖില്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

 

Latest News