ഇസ്‌ലാമാബാദ് - മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉറ്റ സഹായി ഷാ മഹ്മൂദ് ഖുറേഷിയെ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി.
67 കാരനായ ഖുറേഷിയെ അയോഗ്യനാക്കുന്നത് ഫെബ്രുവരി 8 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പാണ്. ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അടിച്ചമര്‍ത്തലുകള്‍ക്കിടയിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതി, ഖാനൊപ്പം ഖുറേഷിക്ക് 10 വര്‍ഷം തടവ് വിധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.