സൗദിയില്‍ സഹ് സമ്പാദ്യ ബോണ്ട് വിപണിയില്‍, സ്വദേശികള്‍ക്ക് മാത്രം

റിയാദ്-സൗദിയില്‍ സര്‍ക്കാര്‍ പിന്തുണയോടെ വ്യക്തികള്‍ക്കായി പുറത്തിറക്കിയ ആദ്യ സേവിംഗ്‌സ് ബോണ്ടിന്റെ വില്‍പന ആരംഭിച്ചു.
ധനകാര്യ മന്ത്രാലയത്തിന്റെയും നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്ററിന്റെയും ശരീഅത്ത് അനുസൃത സേവിംഗ്‌സ് പദ്ധതിയായ സഹിന് 18 വയസ്സിനു മുകളിലുള്ള സ്വദേശികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഇന്നു (ഞായര്‍) മുതല്‍ വ്യാഴാഴ്ച മൂന്ന് മണി വരെയാണ് അപക്ഷേിക്കുനുള്ള സമയമം. 13 നാണ് അപേക്ഷകര്‍ക്ക് സഹ് ബോണ്ട് അനുവദിക്കുക.
എസ്.എന്‍.ബി ക്യാപിറ്റല്‍, അല്‍ജസീറ ക്യാപിറ്റല്‍, അലിന്‍മ ഇന്‍വെസ്റ്റ്‌മെന്റ്, എസ്എബി ഇന്‍വെസ്റ്റ്, അല്‍ രാജ്ഹി ക്യാപിറ്റല്‍ എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഡിജിറ്റല്‍ ചാനലുകള്‍ വഴി അപേക്ഷിക്കാം.
വ്യക്തികളെ സമ്പാദ്യ സംസ്‌കാരത്തിലേക്ക് കൊണ്ടുവരികയെന്നതാണ് സഹിന്റെ ലക്ഷ്യമെന്നും മികച്ച സാമ്പത്തിക ആസൂത്രണത്തിനും വരുമാനം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ വശദീകരിക്കുന്നു.

 

Latest News