Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 18 പേര്‍ പീഡിപ്പിച്ചു, പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്

പത്തനംതിട്ട- പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം. 18 പേര്‍ പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം.കുട്ടിയുടെനഗ്‌ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ഉണ്ട്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികള്‍ കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു.. പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റവുംസ്‌കൂളില്‍ പോകാനുള്ള മടിയും കാരണം നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിഞ്ഞത്. കാണിച്ചു തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെട്ടു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു വിവരങ്ങള്‍ ആരാഞ്ഞു.  കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പോലീസിന് സ് കൈമാറി പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടി. പ്രതികള്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഇന്‍സ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചതായും കണ്ടെത്തി .കേസില്‍ 18 പ്രതികള്‍ ഉള്ളതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കായി വലവിരിച്ചിരിക്കുകയാണ് പോലീസ്.

 

Latest News