Sorry, you need to enable JavaScript to visit this website.

യെമനില്‍ നിരവധി ഹൂത്തി കേന്ദ്രങ്ങളില്‍ യു.എസ്, ബ്രിട്ടന്‍ ആക്രമണം

വാഷിംഗ്ടണ്‍- യെമനിലെ ഹൂത്തികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസും ബ്രിട്ടനും ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാണ്ട് അറിയിച്ചു. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂത്തികള്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇത്് നേരിടുകയാണ് ലക്ഷ്യം.
ജനുവരി 28-ന് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ ആക്രമിച്ചായിരുന്നു യു.എസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം.

 

Latest News