Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഠനയാത്രക്കിടെ 15-കാരനെ മദ്യം നൽകി പീഡിപ്പിച്ചു; നാലു പേർക്കെതിരെ കേസ്

ഇടുക്കി - സ്വകാര്യ വിദ്യാദ്യാസ സ്ഥാപനത്തിൽ നിന്നും വിനോദ യാത്രാ സംഘത്തിനൊപ്പം മറയൂരിലെത്തിയ 15 വയസുകാരനെ നാലുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ പ്രകാരം പോലീസ് കേസടുത്തു. പ്രായപൂർത്തിയാകാത്ത മൂന്നു പേരടക്കം നാലുപേർക്കെതിരെയാണ് കേസ്. ക്രിസ്മസ് അവധിക്ക് മറയൂരിലേക്കുള്ള പഠനയാത്രക്കിടെയാണ് കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ നിന്നും രണ്ട് ട്യൂഷൻ സെന്ററുകൾ സംയുക്തമായി സംഘടിപ്പിച്ച പഠനയാത്രയിലാണ് 15 വയസുകാരൻ പീഡനത്തിന് ഇരയായത്. മറയൂരിൽ താമസിക്കുന്നതിനിടെ കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് മുഖത്ത് തല്ലി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ ചിത്രികരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ടൂറിസ്റ്റ് ബസിൽ വച്ചും പീഡിപ്പിച്ചതായി കുട്ടി കടയ്ക്കാവൂർ പോലീസിന് നൽകിയ പരാതിയിലുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരന്റെ 20-കാരനായ മകനും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരുമാണ് പ്രതികൾ. 
കഴിഞ്ഞ ദിവസം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇര വീട്ടുകാരെ വിവരം അറിയിച്ചതും പോലീസിൽ പരാതിപ്പെട്ടതും. സംഭവം മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കടയ്ക്കാവൂർ പോലീസ് മറയൂർ പോലീസിന് കേസ് കൈമാറി. മറയൂർ പോലീസ് ഇൻസ്‌പെക്ടർ ടി ആർ ജിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Latest News