മക്ക - വിശുദ്ധ ഹറമിൽ തീർഥാടകരുടെയും വിശ്വാസികളുടെയും നീക്കം ക്രമീകരിക്കാൻ സ്ഥാപിച്ച ബാരിക്കേഡ് തകർത്ത് വിദേശ തീർഥാടക. ബാരിക്കേഡുകളെ പരസ്പരം ബന്ധിപ്പിച്ച പ്ലാസ്റ്റിക് റിബ്ബൺ ഇവർ ഏറെ പാടുപെട്ട് വലിച്ച് പൊട്ടിക്കുകയായിരുന്നു. മറ്റു തീർഥാടകർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും റിബ്ബൺ പൊട്ടിക്കാൻ ഇവർ വാശികാണിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കളെ ചൊടിപ്പിച്ചു. തീർഥാടകയുടെ പെരുമാറ്റം പ്രാകൃതമാണെന്ന് ഇവർ വിശേഷിപ്പിച്ചു.
— حمزة (@hamza7674522671) February 3, 2024