അഡ്വ. വി. എം മുനീറിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ലീഗ് നേതൃത്വം നീക്കി

കാസര്‍കോട്- പാര്‍ട്ടിയുടെ അനുമതിയില്ലാതെ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിനെ മുസ്ലിം ലീഗിന്റെ ജില്ലാ പ്രവര്‍ത്തക സമിതിയില്‍നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി. നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മാത്രം രാജിവെക്കാനാണ് പാര്‍ട്ടി ജില്ലാ നേതൃത്വവും ജില്ലാ പാര്‍ലമെന്ററി ബോര്‍ഡും മുനീറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം കൂടി രാജിവെച്ചത് അച്ചടക്ക ലംഘനമാണെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് മുനീറിനെതിരെ നടപടി സ്വീകരിച്ചത്. പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു മുനീർ കൗൺസിലർ സ്ഥാനവും ഒഴിഞ്ഞത്.

Latest News