യു.എസ് ആക്രമണത്തെ റഷ്യ അപലപിച്ചു, സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ശ്രമം

മോസ്‌കോ- ഇറാഖിലും സിറിയയിലും യു.എസ് നടത്തിയ വ്യോമാക്രമണത്തെ റഷ്യ അപലപിച്ചു.  ആക്രമണങ്ങള്‍ യു.എന്‍ രക്ഷാ സമിതി പരിശോധിക്കണമെന്ന് റഷ്യ പറയുന്നു.

'വ്യോമാക്രമണം മനഃപൂര്‍വം സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് വ്യക്തമാണ്. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ കേന്ദ്രങ്ങള്‍ നിര്‍ത്താതെ ആക്രമിക്കുന്നതിലൂടെ, മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ അമേരിക്ക മനഃപൂര്‍വം ശ്രമിക്കുന്നതായി റഷ്യന്‍ വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ യു.എസ് 'അരാജകത്വവും നാശവും വിതയ്ക്കുക'യാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 

Latest News