15 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബുദ്ധസന്യാസി അറസ്റ്റില്‍

ഗയ- ബിഹാറിലെ ബോധ് ഗയയില്‍ 15 ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്‌കൂള്‍ നടത്തിപ്പുകാരന്‍ ബുദ്ധ സന്യാസിയെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇവിടെ ഒരു സ്‌കൂളും ധ്യാന കേന്ദ്രവും നടത്തുന്ന സന്യാസിയാണ് പിടിയിലായത്. ഇവിടെ പഠിക്കുന്ന അസമില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളെയാണ് ഇദ്ദേഹം പീഡിപ്പിച്ചത്. കുട്ടികളെ സന്യാസി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുട്ടികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു വരികയാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വ്യാഴാഴ്ച മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
 

Latest News