ഗാസ- യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് 1 മില്യണ്‍ യൂറോ (1.08 മി. ഡോളര്‍) വാഗ്ദാനം ചെയ്ത് പോര്‍ച്ചുഗല്‍. വിദേശകാര്യ മന്ത്രി ജോവോ ക്രാവീഞ്ഞോയാണ് എക്‌സില്‍ ഇക്കാര്യം അറിയിച്ചത്. യുഎന്‍ഡബ്ല്യുആര്‍എ മേധാവി ഫിലിപ്പ് ലസാരിനിയുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് തീരുമാനമെന്ന് ക്രാവീഞ്ഞോ പറഞ്ഞു.
ഗാസയിലെ മാനുഷിക സാഹചര്യം നിരാശാജനകമാണ്, ഈ ദുഷ്‌കരമായ സമയത്ത് ഫലസ്തീന്‍ ജനതയോട് പുറംതിരിഞ്ഞ് നില്‍ക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്- എക്‌സിലെ പോസ്റ്റില്‍ മന്ത്രി പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഏജന്‍സിയുടെ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായില്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ യു.എന്‍.ഡബ്ല്യു.ആര്‍.എക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് നടപടി.