സംഗതി മനസിലാക്കാതെ ഭാര്യമാര്‍ ഇങ്ങിനെ പെരുമാറിയാല്‍ എന്താവും? 

ന്യൂദല്‍ഹി-ഭര്‍ത്താവിന്റെ സാമ്പത്തിക പരിമിതി മനസിലാക്കാതെയുളള ഭാര്യമാരുടെ പെരുമാറ്റങ്ങള്‍ യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഭാര്യയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവാവിന് കുടുംബകോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍ ഭാര്യ വിവാഹമോചനത്തിനുളള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
കേസ് പരിഗണിക്കുന്നതിനിടയിലാണ് രണ്ടംഗ ബെഞ്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ സാധാരണ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ ഈ അവസ്ഥ തുടരുന്നത് ഭര്‍ത്താക്കന്‍മാരില്‍ കുറച്ച് പ്രശന്ങ്ങള്‍ ഉണ്ടാക്കും. ഭര്‍ത്താവിന്റെ സാമ്പത്തിക പരിമിതിയെക്കാള്‍ ഉയര്‍ന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റണമെന്ന് ഭാര്യ സ്ഥിരമായി വാശി പിടിക്കുന്നത് ദാമ്പത്യത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതിലൂടെ ഭര്‍ത്താവിന് കടുത്ത മാനസിക പിരുമുറക്കങ്ങളും ഉത്കണ്ഠകളും സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം (സെക്ഷന്‍ 13എ)ദമ്പതികളുടെ വിവാഹമോചനം ശരിവച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.


 

Latest News