സ്വര്‍ണവില ഇന്ന് കുറഞ്ഞു 

കൊച്ചി- സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. വിപണിയില്‍ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5,810 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ദ്ധിച്ച് 46,640 രൂപയായിരുന്നു.രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വര്‍ദ്ധിച്ചത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 78രൂപയാണ്.


 

Latest News