ബാബ ബൈദ്യനാഥ് ധാമിൽ ദർശനം നേടി രാഹുൽ ഗാന്ധി

ന്യൂദൽഹി- ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാർഖണ്ഡിലെ ദിയോഘറിലെ ബാബ ബൈദ്യനാഥ് ധാമിൽ ദർശനം നേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജ്യോതിർലിംഗമായും ശക്തിപീഠമായുമായാണ് ബാബ ബൈദ്യനാഥ് ധാമിനെ കണക്കാക്കുന്നത്. 

നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടവുമായി ദീർഘകാലമായി ബന്ധപ്പെട്ടിരിക്കുന്ന ബാബ ബൈദ്യനാഥിന്റെ അനുഗ്രഹം തേടുന്നത് തങ്ങളുടെ ബഹുമാനവും പദവിയും ഉയർത്തുമെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് നീതി തേടിയുള്ള ഈ ചരിത്ര യാത്ര തുടരുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 

 


 

Latest News