Sorry, you need to enable JavaScript to visit this website.

തിരിച്ചുവന്ന നോട്ടുകളെല്ലാം മടക്കികൊടുത്തിട്ടില്ല; നോട്ടുനിരോധനത്തിൽ മലക്കം മറിഞ്ഞ് സുരേന്ദ്രൻ

കോഴിക്കോട്- നോട്ടുനിരോധനം സംബന്ധിച്ച് നേരത്തെ ഉന്നയിച്ച അവകാശവാദത്തിൽ ഉറച്ചുനിന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. മൂന്നു ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്ന തന്റെ വാദം ശരിയാണെന്നും സുരേന്ദ്രൻ പറയുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങൾക്ക് ബാങ്കിലടക്കാനുള്ള അവസരവും സർക്കാർ നൽകിയിരുന്നുവെന്നും സുരേന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ഇന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ സുരേന്ദ്രന്റെ മുൻ അവകാശവാദത്തെ പൊളിച്ചടുക്കി രംഗത്തെത്തി. തുടർന്നാണ് വിശദീകരണവുമായി സുരേന്ദ്രൻ എത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം:

2017 നവംബറിൽ റിസർവ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകൾ പുതിയ വാർത്തയായി പുറത്തുവിടുകയും അതിനെത്തുടർന്ന് ജിഹാദികളും സൈബർ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയിൽ വലിയതോതിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകൾ വിചാരിക്കുന്നത്? ബാങ്കിൽ തിരിച്ചെത്തിയ നോട്ടുകളിൽ കണക്കിൽപ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കിൽപ്പെടാത്ത ഓരോ നോട്ടിനും മോഡി സർക്കാർ കണക്കു പറയിച്ചിട്ടുണ്ട്. പെനാൾട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങൾ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങൾക്ക് ബാങ്കിലടക്കാനുള്ള അവസരവും സർക്കാർ നൽകിയിരുന്നു. പ്രധാൻമന്ത്രി ജൻ കല്യാൺയോജന അതിനുള്ളതായിരുന്നു. കണക്കിൽപ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയിൽ അമ്പതു ശതമാനം ജൻകല്യാൺ യോജനയിൽ ഡെപ്പോസിറ്റ് ചെയ്യണം. നാലു വർഷം കഴിയുമ്പോൾ പലിശയില്ലാതെ പണം തിരിച്ചു കിട്ടും. ഇതായിരുന്നു വ്യവസ്ഥ. 2016 നവംബർ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകൾ ഇന്ത്യയിലുണ്ട്. അവർക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.
 

Latest News