ന്യൂദല്‍ഹി-കേന്ദ്രത്തിനെതിരെ സമരവുമായി കര്‍ണാടക സര്‍ക്കാര്‍. കേരളത്തെ പോലെ ദില്ലിയിലാണ് കര്‍ണാടക സര്‍ക്കാരും കേന്ദ്രത്തിനെതിരെ സമരം നടത്തുക. എന്നാല്‍ കേരളത്തേക്കാള്‍ ഒരു ദിനം മുന്നേയാണ് കര്‍ണാടകയുടെ പ്രതിഷേധം. എട്ടാം തീയതിയാണ് കേരള സര്‍ക്കാര്‍ ജന്ദര്‍ മന്ദറില്‍ സമരം പ്രഖ്യാപിച്ചത്, ഏഴാം തീയതിയാണ് കര്‍ണാടക സര്‍ക്കാരിന്റെ സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എല്ലാ ഭരണകക്ഷി എംഎല്‍എമാരും സമരത്തില്‍ അണിനിരക്കും. ഇക്കാര്യം ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200 ലധികം താലൂക്കുകളില്‍ വരള്‍ച്ച ബാധിച്ചതായി പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. യുദ്ധ കാലാടിസ്ഥാനത്തില്‍ കേന്ദ്ര ബജറ്റില്‍ കര്‍ണാടകയ്ക്ക് വരള്‍ച്ച ദുരിതാശ്വാസം നല്‍കാന്‍ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രം പൂര്‍ണമായും തഴയുന്നുവെന്നും വി കെ ശിവകുമാര്‍ ആരോപിച്ചു.