Sorry, you need to enable JavaScript to visit this website.

മൂന്നാം സീറ്റ് ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ലീഗ്, തിങ്കളാഴ്ചത്തെ ചര്‍ച്ച നിര്‍ണായകം

കോഴിക്കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മുസ് ലിം ലീഗ്. ഈ ആവശ്യവുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ തീര്‍പ്പുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ്-ലീഗ് സീറ്റ് ചര്‍ച്ച. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മൂന്നാം സീറ്റ് ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുളള ഏതു മണ്ഡലത്തിലും മത്സരിക്കാനുളള സംഘടനാശേഷിയും സംവിധാനവും മുസ്‌ലിം ലീഗിനുണ്ട്. ഗൗരവത്തോടെയാണ് ഇപ്രാവശ്യം ലീഗ് സീറ്റ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലീഗിന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിനുള്ള സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.  ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കൂടുതല്‍ എം.പിമാര്‍ കോണ്‍ഗ്രസിനാണ് വേണ്ടത്. ഇത് ലീഗിനെ ബോധ്യപ്പെടുത്തുമെന്നും അവര്‍ പറയുന്നു.

 

 

Latest News