Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗള്‍ഫില്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു, മുന്നില്‍ കുവൈത്ത്

ന്യൂദല്‍ഹി - വിദേശത്ത് തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2023ല്‍ 14,966 പരാതികളാണ് തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് ഇന്ത്യാക്കാര്‍ വിവിധ രാജ്യങ്ങളില്‍ നല്‍കിയത്. ഓരോ വര്‍ഷവും തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2021ല്‍ 10,447 പരാതികളും 2022ല്‍ 13,349 പരാതികളും തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ പ്രവാസികള്‍ നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാണ് പരാതികള്‍ കൂടുതലും. 2023ലെ കണക്കുകള്‍ നോക്കിയാല്‍ കുവൈത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍. 7303 പരാതികളാണ് കുവൈത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബഹ്‌റൈന്‍ 628, ഒമാന്‍ 1824, ഖത്തര്‍ 1373, സൗദി അറേബ്യ 2585, യുഎഇ 1253 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ഏജറ്റുമാരുടെ ചതിയില്‍പെട്ടതും തൊഴില്‍ ദാതാവിന്റെ ശാരീരികവും മാനസികവുമായ ഉപദ്രവവും പരാതിയായി എത്തിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത് ശമ്പളം ലഭിക്കാതെ കബളിപ്പിക്കപ്പെട്ടതായും പരാതിയുണ്ട്.
തട്ടിപ്പിന് ഇരയായവര്‍ക്ക് നിയമസഹായം ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2014 മുതല്‍ 2023 വരെ പ്രവാസി ക്ഷേമ ഫണ്ടില്‍ നിന്നും 626 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. 3,42,543 പേര്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ക്ക് നിയമസഹായം നല്‍കിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് മന്ത്രാലയം ഈ കണക്കുകള്‍ നല്‍കിയത്.

 

Latest News