ഗാസ- ഫലസ്തീന്‍ ഫോട്ടോഗ്രാഫര്‍ മുഅ്മിന്‍ അബു ഒദെഹ് വടക്കന്‍ ഗാസയിലെ അല്‍സുദാനിയയില്‍ ഇസ്രായില്‍ സേനയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുടെ ചിത്രം പുറത്തുവിട്ടു.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജുകള്‍ കാണിക്കുന്നത് ഇസ്രായിലിന്റെ കര ആക്രമണത്തിനും നിരന്തരമായ ബോംബാക്രമണത്തിനും ശേഷം ജനവാസ മേഖലകള്‍ അവശിഷ്ട കൂമ്പാരമായി മാറിയിരിക്കുന്നു എന്നാണ്.
ഒക്‌ടോബര്‍ 13ന് ഇസ്രായേല്‍ സൈന്യം പ്രദേശത്തെ താമസക്കാരോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് ഒരു ദശലക്ഷത്തിലധികം ഫലസ്തീനികള്‍ പലായനം ചെയ്തിരുന്നു.
വീഡിയോ കാണാം