രഘുറാം രാജന്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന, ഉദ്ധവിനെ കണ്ടു

ന്യൂദല്‍ഹി- നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. മഹാരാഷ്ട്രയില്‍നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈ നോക്കുമെന്ന അഭ്യൂഹം ശക്തമായത്.

ദീര്‍ഘനാളായി കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന രഘുറാം രാജന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജന്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയുമായിരുന്നു. 2013- 16 കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു.

 

Latest News