Sorry, you need to enable JavaScript to visit this website.

കേന്ദ്ര സേനയുടെ സംരക്ഷണം വേണ്ട, കത്ത് പിന്‍വലിക്കുന്നു, സംഭവിച്ചത് പിഴവെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍

തിരുവനന്തപുരം - വനപാലകര്‍ക്ക് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് എഴുതിയ കത്ത് പിന്‍വലിച്ച് തടിയൂരി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘനട. സര്‍ക്കാര്‍ അനുകൂല സംഘടനയായ കരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനാണ് കത്ത് പിന്‍വലിച്ചത്. വനസംരക്ഷണത്തിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കെ ബി വേണുവിനെഴുതിയ കത്താണ് സംഘടന കത്തെഴുതിയത്. ഇടുക്കി മാങ്കുളത്ത് വനപാലകര്‍ക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തെ തുടര്‍ന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ വ്യക്തമാക്കി.
കത്തിലെ സി ബി ഐ അന്വേഷണം വേണമെന്ന ഭാഗവും സുരക്ഷക്ക് സി ആര്‍ പി എഫ് വേണമെന്ന ഭാഗവുമാണ് ഒഴിവാക്കിയത്. മാങ്കുളത്ത് വനംകൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. തുടര്‍ന്നാണ്  കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് വിജി പി വര്‍ഗീസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഹര്‍ജിയിലും വിവാദ ഭാഗം ഒഴിവാക്കി.
കേസന്വേഷണത്തിനും സുരക്ഷക്കും കേരള പൊലീസിനെ വിശ്വാസമില്ലെന്നാണ് സംഘടന പറഞ്ഞത്. സംസ്ഥാന പൊലീസിനെതിരെ ഭരണാനുകൂല സംഘടന രംഗത്തെത്തിയത് വിവാദമായിരുന്നു. കത്ത് തയ്യാറാക്കിയപ്പോള്‍ സംഭവിച്ച പിഴവാണെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കത്തില്‍ പറയുന്നു. 

 

Latest News