ബി.ജെ.പിയുടെ 400 സീറ്റ്, ഖാര്‍ഗെയുടെ പ്രസംഗം കേട്ട് മോഡിക്കും ചിരിവന്നു

ന്യൂദല്‍ഹി-  വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 400+ സീറ്റ് ലക്ഷ്യത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെപ്പോലും ചിരിപ്പിച്ചു. ലോക്‌സഭയില്‍ 330-334 സീറ്റുകളോടെ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെന്നും ഇത്തവണ എല്ലായിടത്തും 400 പാര്‍ എന്നാണ് പറയപ്പെടുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ഇതോടെ സഭയില്‍ ബി.ജെ.പി അംഗങ്ങള്‍ കൈയടിയായി. പ്രധാനമന്ത്രി മോഡിയും ഒപ്പം ചേര്‍ന്നു.
'എന്നെ വെറുക്കാന്‍ ഇനി പുതിയ ആളുകള്‍ വേണം, പഴയവര്‍ എന്റെ ആരാധകരായി...' എന്ന അടിക്കുറിപ്പോടെ ഖാര്‍ഗെയുടെ ക്ലിപ്പ് ബിജെപിയുടെ എക്‌സ് ഹാന്‍ഡില്‍ പങ്കിട്ടു.
ചിരി ശക്തമായപ്പോള്‍, ഖാര്‍ഗെ സഭയിലെ ബി.ജെ.പി അംഗങ്ങളെ പരിഹസിച്ചു: 'അവര്‍ (ബിജെപി) ഒന്നാം സ്ഥാനം ഉറപ്പിക്കട്ടെ. ഇവിടെയുണ്ടായിരുന്നവര്‍ കൈകൊട്ടി പ്രധാനമന്ത്രി മോഡിയുടെ 'കൃപ' (ആശീര്‍വാദം) നേടട്ടെ. ഖാര്‍ഗെയുടെ പരാമര്‍ശത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഇടപെട്ടു. ഖാര്‍ഗെ സത്യമാണ് പറഞ്ഞതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നീട്, സംസാരിച്ച ഖാര്‍ഗെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 100 സീറ്റുകള്‍ പോലും മറികടക്കില്ലെന്ന് പറഞ്ഞു, 'ഇന്ത്യ സഖ്യം ശക്തമാണ്'.
പിയൂഷ് ഗോയല്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു, 'ഇന്ത്യ സഖ്യത്തിലെ ലെ അംഗങ്ങളില്‍ ഒരാള്‍ വീതം  ദിവസേന സഖ്യം വിടുന്നു. ഇന്ത്യ സഖ്യം നിലവിലുണ്ടോ ഇല്ലയോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.'

Latest News