VIDEO: രാഹുലിന്റെ ജോഡോ യാത്ര ജാര്‍ഖണ്ഡില്‍, ജനമഹാസമുദ്രം

പാകുര്‍, ജാര്‍ഖണ്ഡ്- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളില്‍നിന്ന് ജാര്‍ഖണ്ഡില്‍ പ്രവേശിച്ചു. ജാര്‍ഖണ്ഡിലെ പാകുറില്‍ വന്‍ജനക്കൂട്ടമാണ് രാഹുലിനെ വരവേറ്റത്. പശ്ചിമ ബംഗാള്‍ പോലീസ് അനുമതി നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്ന് ബിര്‍ഭുമില്‍നിന്ന് രാവിലെ പുറപ്പെടാനിരുന്ന യാത്ര അല്‍പം വൈകി. രാവിലെ പത്ത് മണിക്ക് പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

Latest News