Sorry, you need to enable JavaScript to visit this website.

സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ ഓട്ടോ കത്തിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചും ഓട്ടോ തൊഴിലാളികളുടെ വന്‍ പ്രതിഷേധം

ഹൈദരാബാദ് - വനിതകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വന്‍ പ്രതിഷേധത്തില്‍. യാത്ര സൗജന്യമാക്കിയതോടെ തങ്ങള്‍ക്ക് ഓട്ടം കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. തിരക്കേറിയ ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. ശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മഹബൂബ് നഗര്‍ സ്വദേശിയായ 45കാരന്‍ ദേവയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. .

 

Latest News